കോട്ടയം: ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപത പ്രവർത്തന മാർഗരേഖ പ്രകാശനംചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മാർഗരേഖയുടെ പ്രകാശന കർമം നിർവഹിച്ചു.
ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് സന്നിഹിതനായിരുന്നു. മിഷൻലീഗ് സംസ്ഥാന ഡയറക്്ടർ ഫാ. ജോബി പുച്ചൂകണ്ടത്തിൽ, അതിരൂപത പാസ്റ്ററൽ കമ്മീഷൻസ് കോർഡിനേറ്റർ ഫാ. ബിജോ കൊച്ചാദംപള്ളിൽ, സുജി പുല്ലുകാട്ട്, ബിനോയി എം.സി എന്നിവർ നേതൃത്വം നൽകി