മതസ്വാതന്ത്രത്തിന്റെയും ഭരണഘടനാവകാശങ്ങളുടെയും സംരക്ഷണവും പരിപാലനവും ഉറപ്പുനൽകി ട്രംപ് ഭരണകൂടം. മതസ്വാതന്ത്ര്യമെന്ന് പറയുന്നത് പൊതു ഇടങ്ങളിൽ സ്വാതന്ത്ര്യത്തോടെ ആരാധന അർപ്പിക്കാനുള്ള അവകാശമാണെന്നും അത് നടപ്പാക്കാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്നും വക്താവ് പറഞ്ഞു.

മതവിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ പലവിധത്തിലുള്ള പീഡനങ്ങൾ നേരിടുന്ന കാലഘട്ടമാണിത്. വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് അടിമപ്പെടുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം.

ആളുകൾക്ക് തങ്ങൾ ഏതു മതത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കാനും അവരുടെ കുട്ടികളെ ഇഷ്ടമുള്ള വിശ്വാസത്തിൽ വളർത്താനുമുള്ള സ്വാതന്ത്രമുണ്ടാകണം വിശ്വാസജീവിതവും അതിന്റെ അനുശാസനങ്ങളും മനുഷ്യന്റെ അടിസ്ഥാനമായി പരിഗണിക്കുകയും അംഗീകരിക്കുകയുെ ചെയ്യേണ്ടത് അത്യാവശ്യമാണന്നും വ്യക്താവ് പറഞ്ഞു..