കോട്ടയം: കേന്ദ്ര കരട് ദേശീയ വിദ്യാഭ്യാസനയം കൂടുതൽ ചർച്ചകൾക്ക് വിധേയമാക്കണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി ഷെവലിയർ വി.സി. സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
2019 മേയ് 30നാണ് ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി ദേശീയ വിദ്യാഭ്യാസനയത്തിന്റെ കരട് കേന്ദ്രസർക്കാരിൽ സമർപ്പിച്ചത്. 2017 ജൂണിൽ കസ്തൂരിരംഗൻ സമിതിക്കു കേന്ദ്രസർക്കാർ രൂപം നൽകിയത്.