വിക്ടർ ഓർബൻ എത്യോപ്യൻ ക്രൈസ്തവ നേതാക്കളെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. എത്യോപ്യൻ സഭയുടെ അവസ്ഥ മനസിലാക്കുകയായിരുന്നു ലക്ഷ്യം.ക്രൈസ്തവ പീഡനം, കുടിയേറ്റം യൂറോപ്പിലും ആഫ്രിക്കയിലും ഉണ്ടാക്കുന്ന അനന്തരഫലം, തുടങ്ങിയവയായിരുന്നു ജൂൺ 25 ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചയിലെ ചർച്ചാവിഷയങ്ങൾ. എത്യോപ്യൻ കത്തോലിക്കാ സഭയുടെ തലവനായ കർദ്ദിനാൾ ബർഹേനിയൂസ് ദിമിരീവ് സോറാഫേലിന് ഒപ്പം മറ്റു ക്രൈസ്തവസഭകളുടെ നേതാക്കളും ഹംഗേറിയൻ പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു.
എത്യോപ്യൻ ക്രൈസ്തവ നേതാക്കളെ സന്ദർശിച്ച്ഹംഗേറിയൻ പ്രധാനമന്ത്രി
