176 കുട്ടികളെ ശ്രീലങ്കൻ സ്ഫോടനം അനാഥരാക്കി ശ്രീലങ്കയിലെ ദേവാലയങ്ങളില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ അനാഥരായത് 176 കുട്ടികളാണെന്നു റിപ്പോർട്ടുകൾ പറയുന്നു. ചിലര്‍ക്ക് മാതാപിതാക്കള്‍ രണ്ടു പേരെയും നഷ്ടമായപ്പോള്‍ മറ്റ് ചിലർക്ക് മാതാപിതാക്കളില്‍ ഒരാള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസകാര്യത്തില്‍ സഭ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത് (കൊളംബോ ആര്‍ച്ച് ബിഷപ്പ്) വ്യക്തമാക്കിയിട്ടുണ്ട്.