വെള്ളാവൂർ: മണിമല കറിക്കാട്ടൂർ ഏറത്തേടത്ത് മനോജ് മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ടു മരണമടഞ്ഞു. ജൂൺ 25 ചൊവ്വ വൈകുംന്നേരം അഞ്ചരയോടെയാണ് സംഭവം. വെള്ളാവൂർ തൂക്കുപാലം കാണുവാൻ വന്ന കുടുംബത്തിലെ കുട്ടികൾ ഒഴുക്കിൽ പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിക്കവെ ആണ് ഇദ്ദേഹം ഒഴുക്കിൽപെട്ടത്. രണ്ടു ദിവസമായി ഇദ്ദേഹത്തിനു വേണ്ടി തെരച്ചിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് മൃതശരീരം ലഭിച്ചത്. എന്നാൽ ഒഴുക്കിൽ പെട്ട കുട്ടികളെ വെള്ളാവൂർ അഴകത്ത് ശശിധരൻ നായർ കോട്ടാങ്ങൽ കളയാംകുഴിയിൽ വിജയൻ്റെ മകൻ വിഷ്ണു എന്നിവർ ചേർന്ന് രക്ഷപെടുത്തിയിരുന്നു.
മറ്റുള്ളവർക്കായി ജീവൻ വെടിഞ്ഞ് മനോജ്
