കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ബുധനാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില മാറാതെ നിൽക്കുന്നത്. ചൊവ്വാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 25,680 രൂപയിലെത്തിയ ശേഷമാണ് ബുധനാഴ്ച വില കുറഞ്ഞത്.
പവന് 25,280 രൂപയിലും ഗ്രാമിന് 3,160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വില 25,000 രൂപയ്ക്ക് മുകളിലാണ്.