വായിപ്പാ തിരിച്ചടവിനെകുറിച്ചുണ്ടായ തര്‍ക്കത്തിനിടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ജോസ് വീട്ടില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചു. മകന്റെ പേരില്‍ എടുത്ത വായിപ്പയെ കുറിച്ചു സംസാരിക്കാന്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ബാങ്കുകാര്‍ ജോസിന്റെ വീട്ടിലെത്തി ചര്‍ച്ച നടത്തികൊണ്ടിരിക്കുന്നചിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്നുതവണയായി ബാങ്കിലെ കുടിശിക മുടങഅങിയിനേതുടര്‍ന്നാണ് ബാങ്കുകാര്‍ വീട്ടിലെത്തിയതും ജോസുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും. സംഭവത്തില്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.