ജഗദൽപൂർ ബിഷപ് മാർ ജോസഫ് കൊല്ലംപറമ്പിൽ സഞ്ചരിച്ചിരുന്ന വാഹനം ജഗദൽപൂർ ഇന്ന് 15 കിലോമീറ്റർ അകലെ വെച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ബിഷപ്പിനെയും കൂടെയുണ്ടായിരുന്ന വൈദികരെയും സിസ്റ്റേഴ്സ്നെയും ഡ്രൈവറെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വാഹനത്തിലുണ്ടായിരുന്ന സിസ്റ്റർ ജെയ്സ് ഡിബിഎസ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണമടഞ്ഞു.
ജഗദൽപൂർ ബിഷപ്പിന് വാഹനാപകടത്തിൽ പരിക്ക്, ഒരു മരണം
