മാമ്മോദീസായിലൂടെ വീണ്ടും ജനിക്കുന്ന നമുക്കോരോരുത്തർക്കും പുതു ജീവൻ നൽകുന്ന വചനത്തെ മുറുകെ പിടിക്കുവാനുള്ള ആഹ്വാനമാണ് ഇന്നത്തെ ഈ വചന ഭാഗത്തിലൂടെ ഈശോ നമുക്ക് നൽകുന്നത്. ദൈവവചനത്തെ മുറുകെ പിടിച്ച് ജീവിച്ചാൽ ജീവിത വിജയം നേടിയെടുക്കുവാൻ നമുക്ക് സാധിക്കും എന്ന് ഈശോ നമ്മോട് വ്യക്തമായി പറയുന്നു. വചനത്തോടുള്ള എന്റെ താൽപര്യം എത്രമാത്രമുണ്ട് എന്ന് നമുക്കൊന്ന് ആത്മ പരിശോധന ചെയ്യാം. ദൈവദാനമായ ഈ ജീവിതത്തിൽ ഓരോ ദിവസവും കുറച്ചു സമയമെങ്കിലും ദൈവവചനം വയിച്ചു കൊണ്ട് ദൈവത്തോടൊപ്പം ആയിരിക്കുവാൻ ശ്രമിക്കുമെന്ന് ഈ വചന വർഷത്തിൽ നമുക്ക് ഉറച്ച തീരുമാനമെടുക്കുവാൻ സാധിക്കണം. അപ്രകാരം ദൈവവചനം ജീവിതത്തിൽ പകർത്തി നൂറുമേനി ഫലം പുറപ്പെടുവിക്കുന്ന നല്ല ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ