വിവാദ കാര്‍ട്ടൂണിന് പുരസ്കാരം പ്രഖ്യാപിച്ച നടപടിയില്‍ സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ലളിതകലാ അക്കാദമി. അവാര്‍ഡ് പുനഃപരിശോധിക്കാമെന്ന് അക്കാദമി കത്ത് നല്‍കിയതായി സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് നിയമസഭയില്‍ പറഞ്ഞു. അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നേരത്തെ ‘വിവാദം ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടല്ലെന്നും പുരസ്കാരം റദ്ദാക്കിയിട്ടുമില്ല.പുനപരിശോധിക്കാനാ’ണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കാർട്ടൂൺ അവാർഡ് വീണ്ടും പുന:പരിശോധിക്കും: മന്ത്രി ബാലൻ
