ടോഗോയിലെ മെത്രാൻ സമിതി തങ്ങളുടെ 121 ആം സമ്മേളനം നടത്തി.അപ്പോസ്തോലിക നുൺഷിയോ മോൺ. ബ്രയാൻ ഉടൈഗ്വേ യുടെ സന്ദേശത്തോടെ ആരംഭിച്ച സമ്മേളനം രാഷ്ട്രവുമായുള്ള സഭയുടെ ബന്ധത്തെക്കുറിച്ചും, സെമിനാരിക്കാരുടെയും അവരുടെ രൂപീകരണത്തിന്‍റെ ചുമതലവഹിക്കുന്നവരുടെയും, വൈദീകരുടെയും ജീവിതത്തെ ക്കുറിച്ചും, ബാലപീഡനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അവിടത്തെ 3 മേജർ സെമിനാറികളിലെയും റെക്ടർമാറുമായി 2018 -19 വർഷത്തിലെ പരിപാടികളെ ക്കുറിച്ച് വിശകലനം നടത്തി. ദൈവം നൽകുന്ന ദൈവവിളികൾക്കു നന്ദിപറഞ്ഞ സമ്മേളനം സെമിനാരിയിലെ രൂപീകരണത്തിൽ ഉൾപെട്ടവർക്കുള്ള അപാകതകൾ വിശദമായി പരിശോധിക്കുകയും, സാമ്പത്തീക പരാധീനതകളും മറ്റും തീർക്കാനായി ക്രിസ്തീയ സമൂഹത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു.
ടോഗോയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അതിൽ ഉത്തരവാദിത്വപൂർവം ഇടപെടാൻ രാഷ്ട്രീയപാർട്ടികളെയും ജനങ്ങളെയും ആഹ്വാനം ചെയ്തു. ബുഡാപെസ്റ്റിൽ 2020 സെപ്തംബര്‍ 13 മുതൽ 20 വരെ നടക്കുന്ന അന്തര്‍ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് വൈദീകരുടെയും, സമർപ്പിതരുടെയും അല്മായരുടെയും പങ്കുചേരലുണ്ടാകാൻ കത്തുകളയാക്കാനും സമ്മേളനം തീരുമാനിച്ചു. നിങ്ങൾ ലോകത്തിന്‍റെ പ്രകാശമാകുന്നു എന്ന ഫ്രാൻസിസ് പാപ്പായുടെ MOTU PROPRIO യുടെ വെളിച്ചത്തിൽ മെത്രാന്മാർ സ്വയം ആത്മപരിശോധനയ്ക്കു തയ്യാറാക്കാനും, എല്ലാ രൂപതകളിലും സംശയാസ്പദമായ ലൈംഗീക പീഠനങ്ങളെ റിപ്പോർട്ട് ചെയ്യാനും വേണ്ടി ഒരു കാര്യാലയം തുടങ്ങാനും തീരുമാനിച്ചു. പരിശുദ്ധ കുർബ്ബാനയും ആരാധനനാക്രമങ്ങളും ഒരു നാടന്‍ കലാ പ്രകടനം പോലെയാക്കി മാറ്റുന്ന നൃത്തങ്ങളും, മറ്റുരീതികളും ഒഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും സമ്മേളനം തീരുമാനിച്ചു.