പ്രലോഭനങ്ങൾ ഒത്തിരിയേറെ ഉണ്ടാവും എന്ന് ഇന്നത്തെ വചന ഭാഗത്തിലൂടെ ഈശോ നമ്മോട് വ്യക്തമായി പറയുന്നു. നാം ഇന്ന് ആയിരിക്കുന്ന സാഹചര്യങ്ങളിൽ ഒത്തിരിയേറെ പ്രലോഭനങ്ങൾ നേരിടേണ്ടി വന്നേക്കാം. അവയെല്ലാം ജീവിതമാകുന്ന പരീക്ഷയിലെ ഏതാനും ചില ചോദ്യങ്ങൾ മാത്രമാണെന്ന് മനസ്സിലാക്കി അവയെ വേണ്ട വിധത്തിൽ തരണം ചെയ്തു കൊണ്ട് അവയ്ക്ക് ശരിയായി ഉത്തരമെഴുതി മുൻപോട്ടു പോകുവാൻ ശ്രമിക്കണം. എന്നാൽ പ്രലോഭനങ്ങൾക്ക് കാരണമാകുന്നവന് ദുരിതം എന്ന് ഈശോ നമ്മെ പഠിപ്പിക്കുന്നു. നാം കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ യാതൊരു ഇടർച്ചകളും വരാത്ത വിധത്തിൽ ജീവിക്കുവാൻ നമുക്ക് സാധിക്കണം. ഇടർച്ച നൽകുന്നത് പാപമാണ് എന്ന ബോധ്യത്തോടെ വാക്കാലും പ്രവ്യത്തിയാലും അറിഞ്ഞും അറിയാതെയും അപരന്റെ ജീവിതത്തിൽ ഇടർച്ചയുണ്ടാക്കാതെ നമ്മാൽ കഴിയും വിധം നന്മപ്രവൃത്തികൾ ചെയ്തു സന്തോഷപ്രദമായ ജീവിതം നയികുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ