കൊച്ചി: ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയിരിക്കുന്ന വചനസർഗപ്രതിഭാ പുരസ്കാരത്തിന് (2019) എൻട്രികൾ ക്ഷണിച്ചു. ബൈബിൾ മേഖലയിലെ ക്രിയാത്മക സംഭാവനകൾ പ്രോത്സാഹിപ്പിക്കുന്നതിനു കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയാണു 25000 രൂപ കാഷ് അവാർഡും പ്രശംസാഫലകവുമടങ്ങുന്ന പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്ന. കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ സൈബർ/ഡിജിറ്റൽ മേഖലയിൽ ബൈബിൾ അടിസ്ഥാനമാക്കിയ സംഭാവനകൾക്കാണു പുരസ്കാരം. സിനിമ, ഹ്രസ്വചിത്രങ്ങൾ, ഓഡിയോ/വീഡിയോ ഗെയിംസ്, വെബ്സൈറ്റ്, ബ്ലോഗ്, ആനിമേഷൻ, ആപ്ലിക്കേഷൻസ് എന്നിവ ഉൾപ്പെടും. ആർക്കും അപേക്ഷിക്കുകയോ പേരുകൾ നിർദേശിക്കുകയോ ചെയ്യാം. എൻട്രികൾ ഓഗസ്റ്റ് 31നു മുന്പ് സമർപ്പിക്കണം. 0484-2805897. www.keralabiblesociety.com
വചനസർഗപ്രതിഭാ പുരസ്കാരം
