ഭ ഇന്ന് സ്നാപകയോഹന്നാന്റെ ജനനതിരുനാൾ ആഘോഷിക്കുകയാണ്. സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവനായി ആരുമില്ല എന്ന് ഈശോ നമ്മെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു. തന്റെ ജീവിതം പൂർണ്ണമായും ഈശോയ്ക്കുവേണ്ടി മാറ്റിവെച്ച് ഈശോയ്ക്ക് വഴി ഒരുക്കുകയും അവന് സാക്ഷ്യം നൽകുകയും ചെയ്ത വ്യക്തിയാണ് യോഹന്നാൻ. സ്നാപകയോഹന്നാന് പേരു നൽകിയ സന്ദർഭത്തിലുണ്ടായ ദൈവീക ശക്തിയെക്കുറിച്ച് ഇന്നത്തെ വചന ഭാഗത്തിലൂടെ ഈശോ നമ്മോട് പറയുന്നതു പോലും സ്നാപകയോഹന്നാന്റെ ഈ ശ്രഷ്ടതയെ കുറിച്ച് സൂചിപ്പിക്കാനാണ്. യോഹന്നാനെ പോലെ ഈശോയ്ക്ക് സാക്ഷ്യം വഹിച്ചു കൊണ്ട് യഥാർത്ഥ ക്രൈസ്തവ ജീവിതം നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ