തിരുവല്ലയ്ക്കു സമീപം പായിപ്പാട് ഒരു ബാർബർ ഷോപ്പിൽ ബൈബിളിനെ താളുകൾ കീറി വെച്ച് ഷേവ് ചെയ്ത അവരുടെ മുഖം തുടയ്ക്കാൻ ആയി ഉപയോഗിക്കുന്നു എന്ന് ഒരു വാർത്ത കഴിഞ്ഞ ദിവസം മുതൽ പ്രചരിച്ചുവരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കി. ക്രിസ്തീയ വികാരങ്ങളെ വ്രണപ്പെടുത്താൻ ആരൊക്കെയോ മനപ്പൂർവം ചെയ്തതാണ് എന്നാൽ ധാരണയിലായിരുന്നു വിമർശനങ്ങൾ ഏറെയും. എന്നാൽ ഇതേക്കുറിച്ച് തുടർന്ന് അന്വേഷിച്ചപ്പോൾ ആ ബാർബർ ഷോപ്പ് ബംഗാളികൾ നടത്തുന്നത് ആണെന്നും അവർക്ക് മലയാളം വായിക്കാൻ അറിയാത്തതിനാൽ സംഭവിച്ചുപോയ അബദ്ധമാണെന്നും മനസ്സിലായി. തദ്ദേശവാസികൾ അവരെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തുകയും അവർ ക്ഷമ ചോദിക്കുകയും ചെയ്തു.
അതു ബംഗാളികളാണ് ക്ഷമിച്ചേക്കു
