വത്തിക്കാന്‍ സിറ്റി: ഇറാക്ക് സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപെടുത്തിയതിന്റെ തൊട്ടുപിന്നാലെ അദ്ദേഹത്തെ രാജ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെ കത്ത്.ഇറാക്കിലേക്ക് പാപ്പായെ ക്ഷണിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്രൈസ്തവര്‍ മാത്രമല്ല മറ്റു മതവിഭാഗങ്ങളും പാപ്പയുടെ സന്ദര്‍ശനത്തില്‍ സന്തോഷിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. പ്രസിഡന്റ് കത്ത് കല്‍ദായ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക് കൈമാറി.