KCBC സംഘടിപ്പിക്കുന്ന ഈ വർഷത്തെ ലോഗോസ് ക്വിസിന്റെ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സെപ്റ്റംബർ 29 ഞായർ 2 മുതൽ 3.30 വരെയാണ് പരീക്ഷ സമയം. http://www.logosquiz.com,   http://www.keralabiblesociety.com എന്നീ സൈറ്റുകൾ വഴി രജി സ്ട്രേഷൻ നടത്താവുന്നതാണ്‌.
രജിസ്ട്രേഷൻ സംബന്ധമായ ഏതു സംശയങ്ങൾക്കും
+91 9447776920
+91 884 849 2369
+91 99610 51342
ഈ നമ്പരുകളിൽ വിളിക്കുക.

ലോഗോസ് ക്വിസിന് ഒരുങ്ങാൻ മാതൃകാചോദ്യങ്ങളടങ്ങിയ പoന സഹായി പ്രസിദ്ധീകരിച്ചിരിക്കുന്നു.

പ്രത്യേകതകൾ

ക്വിസിനായി നിർദ്ദേശിച്ചിരിക്കുന്ന ബൈബിൾ ഭാഗങ്ങൾ വായിച്ച ശേഷം ഉത്തരം എഴുതുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ആറ് സെറ്റ് ചോദ്യങ്ങൾ ലോഗോസ് ക്വിസിന്റെ ചോദ്യ മാതൃകയിൽ തയ്യാറാക്കിയിരിക്കുന്നു. കൂടാതെ 312 അനുബന്ധ ചോദ്യങ്ങളും. എല്ലാ സെറ്റ് ചോദ്യങ്ങളുടെയും Answer key പുറകിൽ നൽകിയിരിക്കുന്നു. ആദ്യ സെറ്റ് ചോദ്യങ്ങൾ Answer ചെയ്ത ശേഷം ഉത്തരസൂചിക നോക്കി എത്ര മാർക്ക് കിട്ടി എന്ന് നോക്കുക. തുടർന്ന് വീണ്ടും ബൈബിൾ ഭാഗങ്ങൾ വായിച്ച് അടുത്ത സെറ്റ് ചോദ്യങ്ങൾ Answer ചെയ്യുക. ഇങ്ങനെ 6 സെറ്റ് ചോദ്യങ്ങളും Answer ചെയ്ത് പരിശീലിക്കുമ്പോൾ ലോഗോസ് ക്വിസിന് ഏറ്റവും അടുത്ത ഒരുക്കം നടത്താം. ഏറ്റവും പ്രധാനപ്പെട്ടത് നിശ്ചിത ബൈബിൾ ഭാഗങ്ങൾ ആവർത്തിച്ചു വായിച്ച ശേഷം ഉത്തരങ്ങൾ എഴുതുക എന്നതാണ്.

വില 40 രൂപ മാത്രം. കുടുംബ കൂട്ടായ്മ ഓഫീസിലും സെൻറ് ജോസഫ് ഓർഫനേജ് ബുക്ക്സ്റ്റാളിലും ലഭ്യമാണ്.

കോപ്പികളുടെ എണ്ണം പറഞ്ഞാൽ ഇടവകകളിൽ എത്തിച്ചു തരുന്നതാണ്. ആവശ്യമുള്ളവർക്ക് അയച്ച് തരുന്നതാണ്.
Cont. No. +91 94447776920, +91 884 849 2369