വത്തിക്കാൻ സിറ്റി: പൊതുഭവനമായ ഭൂമി സംരക്ഷിക്കാൻ ഒരു മാസക്കാലം നീളുന്ന ‘സൃഷ്ടിയുടെ വസന്തം’ ആചരിക്കാൻ ആഹ്വാനംചെയ്ത് ആഗോള കത്തോലിക്കാ സഭ. 2019 സെപ്തം. ഒന്നുമുതൽ ഒക്ടോ. നാലുവരെയാണ് മാസാചരണം. സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാൻ സംഘം പ്രീഫെക്ട് കർദിനാൾ പീറ്റർ ടേർക്ക്‌സൺ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പൊതുഭവനമായ ഭൂമി സംരക്ഷിക്കാൻ ആഗോളതലത്തിൽ ക്രൈസ്തവരുടെ കൂട്ടായ്മകൾ പ്രാർത്ഥനയുടെയും പരിശ്രമത്തിൻറെയും ഒരു മാസം ആചരിക്കുന്നകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിസ്ഥിതി സംരക്ഷിക്കാനുള്ള ഈ ശ്രമം വിജയിപ്പിക്കാൻ ക്രൈസ്തവസഭകൾ ഐക്യത്തോടെ കൈകോർത്ത് പരിശ്രമിക്കണമെന്ന് സമഗ്രമാനവ പുരോഗതിക്കായുളള വത്തിക്കാൻ സംഘത്തലവൻ കർദിനാൾ പീറ്റർ ടേർക്‌സൺ അഭ്യർത്ഥിച്ചു.
2019 സെപ്തം. ഒന്നുമുതൽ ഒക്ടോ. നാലുവരെ സഭയിൽ സൃഷ്ടിയുടെ വസന്തമാസാചരണം
