മിശിഹായുടെ ഭൗതീകശരീരത്തിലെ അംഗങ്ങളായ നമ്മുക്കോരോരുത്തർക്കും മിശിഹായുടെ ആത്മീയവിരുന്നായ വി.കുർബ്ബാനയിലെ ഈശോയുടെ ശരീരമാകുന്ന അപ്പത്തിലൂടെ ഒന്നായിത്തീരുവാനുളള ആഹ്വാനമാണ് ഇന്നത്തെ ഈ വചന ഭാഗത്തിലൂടെ ഈശോ നമുക്ക് നൽകുന്നത്. ഒരേ അപ്പത്തിൽ നിന്നു ഭക്ഷിക്കുന്ന നമുക്ക് ഒരേമനസ്സോടെ ഈശോയിലൊന്നായിത്തീരുവാൻ സാധിക്കുന്നുണ്ടോ? വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജനിച്ചു വളരുന്ന നമ്മിലുള്ള നന്മതിന്മകൾ തികച്ചും വ്യത്യസ്ഥമായിരിക്കാം എന്നാൽ മാമ്മോദീസായിലൂടെ മിശിഹായുടെ ശരീരത്തിലെ അംഗങ്ങളായിതീർന്ന നാം ഓരോരുത്തരും ദൈവവചനത്തിലൂടെ ഈശോ പറയുന്നതനുസരിച്ച് നന്മയുടെ മാർഗ്ഗത്തിലൂടെ ചരിച്ച് ഒരേ മേശയിൽ നിന്ന് ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് മിശിഹായുടെ ശരീരത്തിൽ ഒന്നായിത്തീരുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. ( 2019 Jun. 22 )
സ്നേഹത്തോടെ
ജിജോ അച്ചൻ