ചങ്ങനാശ്ശേരി: വിവാദമായ കാര്‍ട്ടൂണ്‍ അവാര്‍ഡ് പുന: പരിശോധിക്കില്ലെന്നുള്ള അക്കാദമിയുടെ തീരുമാനത്തിനെതിരെ ക്രൈസ്തവവിശ്വാസികളുടെ എതിര്‍പ്പ് ശക്തമാകുന്നു. ചങ്ങനാശ്ശേരി അതിരൂപതയില്‍ ഇതോട് അനുബന്ധിച്ച് നാളെ പ്രതിഷേധ ദിനം ആചരിക്കും. 250 ഇടവകകളില്‍ പിതൃവേദി-മാതൃവേദി ഭാരവാഹികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്.

കാര്‍ട്ടൂണിന് അവാര്‍ഡ് നല്കിയ തീരുമാനം പുന: പരിശോധിക്കില്ലെന്ന അക്കാദമിയുടെ തീരുമാനം വിശ്വാസത്തിനും മതാചാരങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റവും അവഹേളനവുമാണെന്നും ഈ തെറ്റു തിരുത്തണമെന്നും തിരുത്തിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും ഭാരവാഹികള്‍ പ്രതികരിച്ചു.