നിത്യജീവൻ ലക്ഷ്യമാക്കിയുള്ള നമ്മുടെ ഈ ജീവിതയാത്രയിൽ എളുപ്പത്തിൽ നിത്യജീവൻ അവകാശമാക്കുവാൻ നാം എന്തു ചെയ്യണമെന്ന് ഈ വചന ഭാഗത്തിലൂടെ ഈശോ നമ്മോടു പറയുന്നു. വിശ്വാസത്തിലധിഷ്ഠിതമായി ചവിട്ടുന്ന പാദങ്ങൾക്ക് ഇടർച്ചവരാതെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ള പാതയിൽ മുൻപോട്ടുചരിക്കുവാൻ സാധിക്കുമെന്ന് ഈശോ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. നിത്യ ജീവൻ അവകാശമാക്കുവാൻ ക്രിസ്തീയ വിശ്വാസത്തിൽ എത്ര മാത്രം ഊന്നൽ കൊടുത്തു കൊണ്ട് ജീവിക്കുവാൻ നമുക്ക് സാധിക്കുന്നുണ്ട്. നമ്മുടെ വിശ്വാസ ജീവിതം വെള്ളത്തിലെ കുമിളകൾപ്പോലെ ആകാതെ പാറമേൽ പണിതഭവനത്തിന്റെ അടിത്തറപോലെ ദൃഢവും ഉറപ്പുള്ളതുമാക്കിമാറ്റികൊണ്ട് നിത്യ ജീവൻ നേടിയെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.”(യോഹ.6:47) June 21
