നെടുമ്ബാശേരി: കൊച്ചിയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഐഎസ് തീവ്രവാദികള്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിട്ടുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കി. ഷോപ്പിംഗ് മാളുകളും വിമാനത്താവളവും അടക്കമുള്ള സ്ഥലങ്ങളാണ് ഐഎസ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സിറിയയിലും ഇറാക്കിലും തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്നാണ് മറ്റ് സ്ഥലങ്ങളിലേക്ക് ആക്രമണങ്ങള്‍ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചിയില്‍ ഭീകരാക്രമണ ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി
