ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രവും ഏറ്റവും വലിയ ആഘോഷമായ പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ സഭ ഇന്ന് ആഘോഷിക്കുകയാണ്. ഈ ലോകവാസം വെടിഞ്ഞ് പിതാവിന്റെ പക്കലേക്ക് യാത്രയാകുന്നതിന് മുൻപ് അന്ത്യത്താഴവേളയിൽ ഈശോ പരിശുദ്ധ കുർബ്ബാന സ്ഥാപിച്ചത് എന്നും നമ്മോടൊത്ത് വസിക്കുവാനാണ്. നമ്മോടൊപ്പം ആയിരിക്കുവാൻ ആഗ്രഹിക്കുന്ന ഈശോയെ നമ്മുടെ ഹൃദയത്തിൽ സ്വീകരിക്കുവാൻ നാം എത്ര മാത്രം ആഗ്രഹിക്കുന്നുണ്ട്? ” എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കും അവന് നിത്യജീവൻ ഉണ്ടായിരിക്കും ” എന്ന ഈശോയുടെ വാക്കിൽ ഉറച്ച് വിശ്വസിച്ച് പരിശുദ്ധ കുർബ്ബാനയിലൂടെ നമ്മിലേക്ക് കടന്നു വരുന്ന ഈശോയെ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയങ്ങളെ ഒരുക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
പരിശുദ്ധ കുർബ്ബാനയുടെ തിരുനാൾ June 20
