വില കൊടുത്ത് വാങ്ങുന്നത് നശിപ്പിക്കുവാൻ നാം ഒരിക്കലും തയ്യാറാവില്ല. ആരെങ്കിലും നശിപ്പിച്ചാൽ നാം അതിനെതിരെ പ്രതികരിക്കാറുമുണ്ട്. ഈശോ തന്റെ ജീവൻ ബലിയായി നൽകിയാണ് നമ്മെ അവിടുന്ന് സ്വന്തമാക്കിയത്. ഈശോ നൽകിയ വിലയ്ക്ക് നാം എന്താണ് പ്രതിഫലം നൽക്കേണ്ടത് എന്ന് പൗലോസ് ശ്ലീഹായിലൂടെ ഈശോ ഇന്ന് നമ്മെ പഠിപ്പിക്കുന്നു. അവിടുന്ന് സ്വജീവൻ ബലിയായി നൽകി നേടിയെടുത്ത നാം നമ്മുടെ ശരീരത്തിലും ആത്മാവിലും ദൈവത്തെ മഹത്വപ്പെടുത്തുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. ഈശോ വിലകൊടുത്ത് വാങ്ങിയ നമ്മുടെ ശരീരവും ജീവിതവും പരിശുദ്ധമായി സൂക്ഷിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍.”(1 കോറി.6:20)
