ദൈവസന്നിധിയിൽ വന്ന് പൂർണ്ണഹൃദയത്തോടെ പ്രാർത്ഥിക്കുവാൻ ദൈവത്തിൽ നിന്ന് പ്രത്യേകമായി വരം ലഭിക്കണമെന്ന് ഈശോ ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു. പുത്രനായ ഈശോ മിശിഹാ തന്റെ രക്തം വിലയായി നൽകി നമുക്ക് നേടിത്തന്നതാണ് ദൈവസന്നിധിയിലേക്കുള്ള നമ്മുടെ പ്രവേശനം. എന്നാൽ നാം അത് വെറും നിസ്സാരമായി കാണുന്നു. ആ ഭാഗ്യത്തിന്റെ ശ്രേഷ്ഠതയെകുറിച്ചോ മഹത്വത്തെകുറിച്ചോ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നില്ല എന്നത് വളരെ വേദന നിറഞ്ഞ ഒരു സത്യമാണ്. ദൈവസന്നിധിയിലേക്ക് കടന്നു വരുവാൻ നമുക്ക് ലഭിച്ച ഭാഗ്യത്തെ ഓർത്ത് ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ടും ദൈവസന്നിധിയിൽ വിശ്വസ്തതയോടെ വ്യാപരിച്ചുകൊണ്ടും നമ്മുടെ ജീവിതം അനുഗ്രഹ പ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ എന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല”(യോഹ.6:65) June 18
