കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതിനുള്ള സ്റ്റേ മാറ്റാന്‍ ജോസ് കെ മാണി വിഭാഗം ഇന്ന് കോടതിയെ സമീപിച്ചേക്കും.തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസം തന്നെ കോടതിയില്‍ നിന്നുള്ള സ്റ്റേ ജോസ് കെ മാണി വിഭാഗത്തിന് വലിയ തിരിച്ചടിയായി. അതിനാല്‍ കോടതിയില്‍ നിന്ന് അനുകൂലനിലപാട് എത്രയും വേഗമുണ്ടാക്കാനാണ് ഇവരുടെ ശ്രമം.