വടവാതൂർ: സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി പൗരസ്ത്യവിദ്യാപീഠത്തിൽ അല്മായർക്ക് ദൈവശാസ്ത്രമേഖലകളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ തുടങ്ങി. കാലാവധി: രണ്ടു വർഷം. ക്ലാസ് എല്ലാ മാസവും രണ്ടാം ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം നാലു വരെ. കോഴ്സ് ഓഗസ്റ്റ് 10ന് തുടങ്ങും. ഫോൺ: ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ- 9447112104, ഫാ. വർഗീസ് കൊച്ചുപറന്പിൽ- 9605280436. അവസാന തീയതി ജൂലൈ 13.
ദൈവശാസ്ത്ര കോഴ്സ്
