ഷാർജ: സ്വന്തം കാര്യം മാറ്റി വെച്ച് യു.എ.ഇയിലെ മലയാളികളായ ജീവകാരുണ്യ പ്രവർത്തകർ നടത്തുന്ന പ്രവർത്തനം ലോകത്തിന് തന്നെ മാതൃകയാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇ.പി.ജോൺസൻ പറഞ്ഞു. ദർശന സാംസ്കാരിക വേദി സംഘടിച്ച ജീവകാരുണ്യ പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.