ടോക്കിയോ: കടലിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവു കുറയ്ക്കാനൊരുങ്ങി ജി20 രാജ്യങ്ങൾ. ഇതുസംബന്ധിച്ച് ജി20 രാജ്യങ്ങൾ കരാറായി. കൂട്ടായ്മയിലെ ഊർജ, പരിസ്ഥിതി മന്ത്രിമാർ ജപ്പാനിൽ ചേർന്ന ദിദ്വിന യോഗത്തിലാണ് ധാരണയായത്.കൂട്ടായ്മയിലെ രാജ്യങ്ങൾക്കെല്ലാം മാലിന്യം കുറയ്ക്കാൻ ഉത്തരവാദിത്തമുണ്ട്. എന്നാൽ ഇക്കാര്യം പ്രായോഗികമായി നടപ്പാക്കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല. വർഷംതോറും ഇക്കാര്യത്തിൽ പുരോഗതി അവലോകനം ചെയ്യാൻ അംഗരാജ്യങ്ങൾ യോഗം ചേരും.
കടലിൽ പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനൊരുങ്ങി ജി20 രാജ്യങ്ങൾ
