വൃദ്ധജനത്തോടുള്ള തന്‍റെ സാമീപ്യം പാപ്പാ പ്രഖ്യാപിക്കുന്നു.അനുവര്‍ഷം ജൂണ്‍ 15-ന്, ഐക്യരാഷ്ട്രസഭ, പ്രായം ചെന്നവര്‍ പീഢിപ്പിക്കപ്പെടുന്നതിനെതിരെ ബോധവത്ക്കരണം നടത്തുന്നതിനുള്ള ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് WEAAD എന്ന ഹാഷ്ടാഗോടുകൂടി (#WEAAD) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു വെളിപ്പെടുത്തിയിരിക്കുന്നത്.

പാപ്പായുടെ ട്വിറ്റര്‍ ഇപ്രകാരമാണ്:

“മറയ്ക്കപ്പെട്ടവരും വിസ്മരിക്കപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായി ജീവിക്കേണ്ടിവരുന്ന അനേകം വൃദ്ധജനത്തിന്‍റെ ചാരെ ഞാനുണ്ട്. ശാരീരികമായും മാനസികമായും ബലഹീനരായവരെ വലിച്ചെറിയാത്ത ഉപരിസാകല്യസമൂഹത്തിന്‍റെ നിര്‍മ്മിതിക്കായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു”