ആഗോള സമാധാന സൂചികയിൽ ബംഗ്ലാദേശിന്റെ റാങ്ക് വളരെ താഴ്ന്ന നിലവാരത്തിലേക്ക് പോയിരിക്കുന്നു. 163 രാജ്യങ്ങളിൽ 101 മത് സ്ഥാനമാണ് ബംഗ്ലാദേശിന് ഉള്ളത്. 2019 ലെ കണക്ക് പ്രകാരം ആണ് ഇത് 2018 93 ഉം ൽ 2017ൽ 84 ഉം സ്ഥാനങ്ങൾ ആയിരുന്നു. ബംഗ്ലാദേശിന്റെ സമാധാന അന്തരീക്ഷം അനുദിനം തകർക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സാമൂഹിക സുരക്ഷയുടെയും ശരിയായ ഭരണത്തിന്റെയും അഭാവം ആണ് ഇതിനു കാരണം. ഇതോടൊപ്പം തൊഴിൽ അവസരങ്ങളിലും ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസ നിലവാരത്തിലും എല്ലാം കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തൽപരകക്ഷികൾ ആണ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ദരിദ്രരായ ആളുകൾ ഗ്രാമങ്ങളിൽനിന്ന് പട്ടണങ്ങളിലേക്ക് കുടിയേറുന്നത് പട്ടണങ്ങളെ കൂടുതൽ ജനനിബിഢവും അസ്വസ്ഥവുമാക്കുന്നു അവിടുത്തെ ഗവൺമെൻറിന്റെ പരാജയങ്ങളാണ് ഇവയെല്ലാം എന്നു വിലയിരുത്തപ്പെടുന്നു.
ബംഗ്ലാദേശിലെ സമാധാന അന്തരീക്ഷം തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നു
