ദൈവഹിതമനുസരിച്ച് ജീവിക്കുവാൻ നാം എന്താണ് ചെയ്യേണ്ടത് എന്ന് ഇന്നത്തെ വചന ഭാഗത്തിലൂടെ ഈശോ നമ്മെ വ്യക്തമായി പഠിപ്പിക്കുന്നു. തന്റെ ഏകജാതനെ നൽകുവാൻ തക്കവണ്ണം നമ്മെ സ്നേഹിച്ച ദൈവം നമ്മോട് പറയുന്നത് എന്റെ പുത്രനിൽ വിശ്വാസമർപ്പിച്ചു ജീവിക്കുക എന്നതാണ്. ഈശോയിലുള്ള നമ്മുടെ വിശ്വാസം എത്ര മാത്രമാണ്? സ്വന്തം ആവശ്യങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടിയാണ് പലപ്പോഴും നാം ദൈവസന്നിധിയിൽ വരുന്നതും അവനോട് പ്രാർത്ഥിക്കുന്നതും. സ്വാർത്ഥത വെടിഞ്ഞ് ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹായിൽ പരിപൂർണ്ണ വിശ്വാസമർപ്പിച്ച് നല്ല ജീവിതം നയിക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ