തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അതേസമയം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കൂടി കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എങ്കിലും ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലാണ് രണ്ട് ദിവസത്തേക്ക് കൂടി ജാഗ്രത മുന്നറിയിപ്പ് നീട്ടിയിരിക്കുന്നത്.