കൊച്ചി: വേദനകളില്ലാത്ത ലോകത്തേക്കു മടങ്ങുമ്പോഴും 7 പേർക്ക് നിബിയ പുതുജീവൻ നൽകി. പെരുമ്പാവൂർ മാറമ്പിള്ളിയിലുണ്ടായ കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലിരുന്ന ഇടുക്കി വണ്ടൻമേട് ചേറ്റുകുഴി കരിമ്പനയ്ക്കൽ നിബിയ മേരി ജോസഫാണ് (25) ഇന്നലെയാണ് മരണത്തിനു കീഴടങ്ങിയത്. രാവിലെ 7ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെയാണു ബന്ധുക്കൾ അവയവദാനത്തിനു തയാറായത്.