സംസ്ഥാനത്ത് കടൽക്ഷോഭം ശക്തമാവുന്നു . കടലാക്രമണത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായി. പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നു. മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകളാണ് കേരള തീരത്ത് അനുഭവപ്പെടുന്നത്കോഴിക്കോട് കടലുണ്ടിയിൽ ക്യാമ്പ് ആരംഭിച്ചു. 15 കുടുംബത്തെ മാറ്റി പാർപ്പിച്ചു. കോഴിക്കോട് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുന്നുണ്ട്.