തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ കൂടുതല്‍ മികവിലേക്ക്. ഈ വര്‍ഷം പൊതുവിദ്യാലയങ്ങളില്‍ എത്തിയത് 1.63 ലക്ഷം കുട്ടികള്‍. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ചേര്‍ന്നത് അഞ്ചാം ക്ലാസിലാണ്. 44,636 കുട്ടികളാണ് ഇത്തവണ അഞ്ചാം ക്ലാസില്‍ പ്രവേശനം നേടിയത്.അണ്‍ എയ്ഡഡ് മേഖലയില്‍ ഇത്തവണ 38000 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ 4.93 ലക്ഷം കുട്ടികളാണ് അധികമായി പൊതുവിദ്യാലയത്തില്‍ ചേര്‍ന്നിരിക്കുന്നത്. ഇത്തവണ ഒന്നാം ക്ലാസില്‍ 1.63 ലക്ഷം കുട്ടികളാണ് പുതുതായി ചേര്‍ന്നത്. എട്ടാം ക്ലാസില്‍ 38,492 വിദ്യാര്‍ത്ഥികളാണ് ചേര്‍ന്നത്. ആകെ സര്‍ക്കാര്‍ മേഖലയില്‍ 11. 69 ലക്ഷവും എയ്ഡഡ് മേഖലയില്‍ 21.5 ലക്ഷം കുട്ടികളുമാണ് പഠിക്കുന്നത്.മുന്‍ വര്‍ഷങ്ങളില്‍ അഞ്ച്, എട്ട് ക്ലാസുകളിലേക്കായിരുന്നു അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍നിന്ന് കൂട്ടത്തോടെയുള്ള കൂടുമാറ്റം ഉണ്ടായതെങ്കില്‍ ഇത്തവണ ഒന്നു മുതല്‍ ഒമ്ബതുവരെയുള്ള മറ്റു ക്ലാസുകളിലേക്കും കുട്ടികള്‍ എത്തിയിട്ടുണ്ട്.