ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ച് ഇന്ത്യ. 2022 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്തേക്ക് ഇന്ത്യ യാത്രികരെ അയക്കും. രണ്ടോ മൂന്നോ പേരായരിക്കും പ്രഥമ ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉണ്ടാകുക. ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി ഡോ ജിതേന്ദ്രസിങ്ങാണ് ഐഎസ്ആര്‍ഒയുടെ നാലു പ്രധാന ദൗത്യങ്ങള്‍ പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രികര്‍ക്കുള്ള പരിശീലനം നല്‍കുക ഇന്ത്യയില്‍ തന്നെയായിരിക്കും. പതിനായിരം കോടി രൂപയാണ് പദ്ധതിയ്ക്ക് ചിലവ് കണക്കാക്കുന്നത്. ഗഗന്‍യാന്‍ പദ്ധതിയ്ക്കായി പ്രത്യേക സെല്‍ രൂപവത്കരിക്കും. ഗഗന്‍യാന്‍ ദേശീയ ഉപദേശക കൗണ്‍സിലായിരിക്കും പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുക. ആറു മാസത്തിനുള്ളില്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാര്‍ ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനുള്ള നടപടിയിലേക്ക് കടന്നു. ച്ര്രന്ദയാന്‍ രണ്ട് ദൗത്യം, ഗഗന്‍യാന്‍, ആദിത്യ മിഷന്‍, വീനസ് മിഷന്‍ എന്നീ നാലു ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ് ഐഎസ്ആര്‍ഒ
2022 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാന്‍ ഇന്ത്യ ; നിര്‍ണ്ണായകമായ നാലു ദൗത്യങ്ങളുമായി ഐഎസ്ആര്‍ഒ
