തിരുവനന്തപുരം: ദുരന്തബാധിത മേഖലയിലെ വീടുകൾക്കടക്കം ഇൻഷ്വറൻസ് ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭവനനിർമാണ വകുപ്പും ഭവനനിർമാണ ബോർഡും നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.
ഭവന നിർമാണ വകുപ്പും ഭവന നിർമാണ ബോർഡും നിർത്തലാക്കണമെന്ന തരത്തിലുള്ള അഭിപ്രായം ചില ഉദ്യോഗസ്ഥർക്കുണ്ടെങ്കിലും സർക്കാരിന് ആ നിലപാടല്ല ഉള്ളതെന്നും ഇവ നിലനിർത്തിക്കൊണ്ടു മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.