കോതമംഗലം: മാരക രോഗം ബാധിച്ച വ്യക്തികളുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പി. തിലോത്തമന് നിയമസഭയില്‍ വ്യക്തമാക്കി. മാരകരോഗം ബാധിച്ച വ്യക്തികളുളള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും ഇത്തരത്തില്‍ കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി ലഭിച്ചിട്ടുള്ള അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരത്തില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി കോതമംഗലം താലൂക്കില്‍ 38 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഈ അപേക്ഷകള്‍ പരിശോധിച്ച് യോഗ്യതയുണ്ടെന്ന് കാണുന്ന പക്ഷം താലൂക്കില്‍ ഒഴിവുണ്ടാകുന്ന മുറയ്ക്ക് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
മാരകരോഗം ബാധിച്ചവരുടെ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തും: മന്ത്രി
