തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറരമണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ഇന്നുച്ചയ്ക്ക് ഒരു മണിക്കു തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിക്കും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള പഴവിള രമേശൻ നിരവധി ഹിറ്റ് സിനിമാ ഗാനങ്ങളുടെ രചയിതാവു കൂടിയാണ്. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനുമായിരുന്നു. ഭാര്യ: സി രാധ. മക്കൾ: സൂര്യ സന്തോഷ്, സൗമ്യ സുഭാഷ്
പഴവിള രമേശൻ അന്തരിച്ചു
