കോട്ടയം: ഭീകരതയ്ക്കും തീവ്രവാദത്തിനുമെതിരേ കെസിവൈഎം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സമാധാന സന്ദേശ യാത്ര കോട്ടയം ജില്ലയിലെ വിവിധ രൂപതകളിൽ പര്യടനം നടത്തി. ഇന്നലെ കാഞ്ഞിരപ്പള്ളി രൂപതയിൽനിന്ന് ആരംഭിച്ച പര്യടനം പാലാ, വിജയപുരം രൂപതകൾ പിന്നിട്ടു കോട്ടയം രൂപതയിൽ സമാപിച്ചു. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ സെന്ററിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ വികാരി ജനറാൾ ഫാ. ജെസ്റ്റിൻ പഴേപറന്പിൽ ഉദ്ഘാടനംചെയ്തു. ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ പ്രസംഗിച്ചു. തുടർന്നു പാലാ രൂപതയിൽ എത്തിയ സമാധാന സന്ദേശയാത്രയെ സെന്റ് തോമസ് ബിഎഡ് കോളജിൽ സ്വീകരിച്ചു. എംസിവൈഎം മൂവാറ്റുപുഴ രൂപത ഡയറക്ടർ ഫാ. കുര്യാക്കോസ് കറുത്തേടത്ത്, കെസിവൈഎം പാലാ രൂപത ഡയറക്ടർ ഫാ. സിറിൾ തയ്യിൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു വിജയപൂരം രൂപതയിൽ എത്തിയ യാത്രയ്ക്കു കഞ്ഞിക്കുഴി ഹോളി ഫാമിലി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം വികാരി ജനറാൾ ഫാ. ജെസ്റ്റിൻ മഠത്തിപ്പറന്പിൽ ഉദ്ഘാടനംചെയ്തു.
കെസിവൈഎം സമാധാന സന്ദേശയാത്ര കോട്ടയം ജില്ലയിൽ
