ന്തകുസ്താതിരുനാൾ കഴിഞ്ഞുവരുന്ന വെള്ളിയാഴ്ച സ്വർണവെള്ളിയായി സഭ ആഘോഷിക്കുന്നു. പത്രോസും യോഹന്നാനും കൂടി ജറുസലേം ദേവാലയ കവാടത്തിങ്കൽ ഭിക്ഷയാചിച്ചു കൊണ്ടിരുന്ന ഒരു മുടന്തനെ സുഖപ്പെടുത്തുന്ന സംഭവമാണ് ഇന്ന് നാം അനുസ്മരിക്കുന്നത് ( ശ്ലീഹ. നട. 3:1-26). മനുഷ്യരക്ഷയ്ക്കായുള്ള ദൈവീക പദ്ധതിയോട് വളരെ ബന്ധപ്പെട്ട ഒരു തിരുനാളാണിത്. ദൈവവചനശ്രവണവും ദൈവീക പ്രവർത്തനങ്ങളിലൂടെയുമാണ് ഈ രക്ഷ നമുക്ക് അനുഭവമായി തീരുന്നത്. ഇന്നേ ദിവസം പരിശുദ്ധാത്മാവിന്റെ ദിവ്യദാനത്തെ പ്രഘോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിനാൽ സ്വർണവെള്ളി പരിശുദ്ധാത്മാവിന്റെ തിരുനാളുകളിലൊന്നായും കരുതപ്പെടുന്നു. ആയതിനാൽ ഇന്നേ ദിവസം പരിശുദ്ധാത്മാവിന്റെ ദനങ്ങളാലും വരങ്ങളാലും നിറഞ്ഞ് നമ്മുടെ ജീവിതം അനുഗ്രഹപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ