ഏതു പ്രവൃത്തികളുടേയും നന്മ തിന്മകളെ മനസിലാക്കുന്നതിന് മുൻപു തന്നെ അപരനിലേക്കു കൈ ചൂണ്ടുന്ന നമുക്കോരോരുത്തർക്കും വലിയ ഉപദേശമാണ് ഇന്നത്തെ ഈ വചന ഭാഗത്തിലൂടെ ഈശോ നൽകുന്നത്. നമ്മിലേക്ക് തിരിയുവാനും നമ്മിലുള്ള കുറ്റങ്ങളേയും കുറവുകളേയും തിരിച്ചറിഞ്ഞ് നമ്മെത്തന്നെ ശരിയായി വിധിക്കുവാനും നാം ശ്രമിക്കാറുണ്ടോ? അങ്ങനെ നമ്മിലെ പോരായ്മകളെ മനസ്സിലാക്കുവാനും തിരുത്തുവാനും നമുക്ക് സാധിച്ചാൽ നാം ഒരിക്കലും മറ്റുള്ളവരാൽ വിധിക്കപ്പെടുകയില്ല. വിധിക്കുവാനുള്ള അവകാശം നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിനു മാത്രമാണെന്നു മനസിലാക്കിക്കൊണ്ട് ആരേയും വിധിക്കാതെയും നമ്മിലേക്കു തന്നെ തിരിഞ്ഞ് നമ്മുടെ കുറവുകളെ തിരുത്തി ആരാലും വിധിക്കപ്പെടാതെയും നന്മയുടെ പാതയിൽ ജീവിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോഅച്ചൻ