വയനാട്: ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ അതിശക്തമായ കാറ്റും മഴയും രൂക്ഷമാകുന്നു . ശക്തമായ കാറ്റിൽ വിവിധയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാര്യമായ അപകടങ്ങളും നാശ നഷ്ടങ്ങൾ ഇല്ല. ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വേണ്ടത്ര കരുതലുകൾ ഉണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരച്ചില്ലകളും മറ്റും ഒടിഞ്ഞുവീണു വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭാഗികമായി വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു.
വയനാട് ജില്ലയിൽ കാലവർഷം കനക്കുന്നു
