ന്യൂഡൽഹി: ഇടക്കാല കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ (സിവിസി) ചുമതല വിജിലൻസ് കമ്മീഷണർ ശരത് കുമാർ വഹിക്കും. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പു സമിതി പുതിയ കമ്മീഷണറെ നിയമിക്കുന്നതുവരെ ഇദ്ദേഹത്തിനായിരിക്കും ചുമതലയെന്നും ഇതിൽ വ്യക്തമാക്കുന്നു.
കേന്ദ്ര വിജിലൻസ് കമ്മീഷണർ കെ.വി. ചൗധരി, വിജിലൻസ് കമ്മീഷണർ ടി.എം. ഭാസിൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസങ്ങളിൽ അവസാനിച്ചിരുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തലവനായിരുന്ന ശരത് കുമാർ കഴിഞ്ഞവർഷം ജൂൺ 12നാണ് വിജിലൻസ് കമീഷണറായത്.