ന്യൂഡൽഹി: രാജ്യസഭാ നേതാവായ് കേന്ദ്രസഹമന്ത്രി തവർ ചന്ദ് ഗലോട്ടിനെ നിയമിച്ചു. അരുൺ ജെയ്റ്റ്ലിക്ക് പകരമായാണ് ഗലോട്ടിനെ നിയമിച്ചത്. ജെയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഗലോട്ടിന്റെ നിയമനം. രാജ്യസഭാ ചെയർമാന്റെ വലുതുവശത്ത് സഭയിലെ ആദ്യ സീറ്റിലാകും ഇനി ഗലോട്ടിന്റെ സ്ഥാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനരികിലായി ഇരിക്കും.ബിജെപിയുടെ പ്രമുഖ ദളിത് മുഖമായ ഗലോട്ട് സാമൂഹിക നീതി വകുപ്പ് മന്ത്രിയാണ്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാ എംപിയാണ് ഗലോട്ട്. 2024 വരെ ഗലോട്ടിന് രാജ്യസഭാംഗമായിരിക്കാം. 2012 ൽ ആദ്യമായി രാജ്യസഭാംഗമാകുന്നത്. 2018 ൽ മധ്യപ്രദേശിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
തവർ ചന്ദ് ഗലോട്ട് രാജ്യസഭാ നേതാവ്
