തിരുവനന്തപുരം: കേരളത്തില്‍ കാലവർഷം ശക്തമായി തുടരുന്നു. മിക്ക പ്രദേശങ്ങളിലും മഴ നന്നായി തന്നെ ലഭിക്കുന്നുണ്ട്. 9 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് നേരത്തെ പിൻവലിച്ചിരുന്നു. എങ്കിലും അപൂർവം ഇടങ്ങളിൽ 12 സെന്‍റീമീറ്ററിന് മുകളിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
തീരദേശ ജില്ലകളിൽ 12 സെന്‍റീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്. അടുത്ത 5 ദിവത്തേക്ക് സംസ്ഥാനമാകെ നല്ല മഴ ലഭിക്കും. ‘വായു’ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ കടലാക്രമണവും കനത്ത കാറ്റും തീരത്ത് തുടരുകയാണ്. രണ്ട് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.