തി​രു​വ​ന​ന്ത​പു​രം: എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള സീ​റ്റി​ൽ പ​ത്ത് ശ​ത​മാ​നം വ​ർ​ധ​ന. എ​ട്ട് സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക് സീ​റ്റ് കൂ​ട്ടാ​നാ​ണ് അ​നു​മ​തി. ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ ഒ​ഴി​വാ​ക്കി​യാ​ണ് അ​നു​മ​തി.മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത ര​ണ്ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്ക് പോ​ലും സീ​റ്റ് കൂ​ട്ടാ​ൻ അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ ന്യൂ​ന​പ​ക്ഷ പ​ദ​വി​യു​ള്ള കോ​ള​ജു​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​ൽ വ​ൻ വി​വാ​ദ​മാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തോ​ടെ എം​ബി​ബി​എ​സ് പ്ര​വേ​ശ​ന​ത്തി​ന് പ​ത്ത് ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വ് വി​വാ​ദ​ത്തി​ലാ​യി. സ​ർ​ക്കാ​ർ കോ​ളേ​ജു​ക​ൾ​ക്കൊ​പ്പം ന്യൂ​ന​പ​ക്ഷ​പ​ദ​വി​യി​ല്ലാ​ത്ത സ്വാ​ശ്ര​യ കോ​ളേ​ജു​ക​ളി​ലും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.