കുവൈത്ത് സിറ്റി: താപനിലയില്‍ ലോക റെക്കോര്‍ഡിട്ട് കുവൈത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ 50.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകന്‍ ഈസ റമദാന്‍റെ മുന്നറിയിപ്പ്. 49. ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയ ഇറാഖിലെ ബസ്റയാണ് താപനിലയില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. പകല്‍ സമയങ്ങളില്‍ ചൂട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താപനില ഉയര്‍ന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് വിശ്രമത്തിനുള്ള സമയം അനുവദിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാനവശേഷി അതോറിറ്റി അറിയിച്ചു.